ലോകത്താകെ കൊവിഡ് 19 രോഗികളുടെ എണ്ണം നാലര ലക്ഷം കടന്നു. കൊവിഡ് ബാധിച്ച് ലോകവ്യാപകമായി ഇതുവരെ മരിച്ചത് 21000 ത്തിലധികം പേരാണ്. അതിനിടെ ഇറ്റലിയില്‍ ഇന്നും കൊവിഡ് ബാധിച്ച് കൂട്ടമരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.കോവിഡ്19 ലോകമെങ്ങും ഭീതിപരത്തുമ്പോഴും ഏഷ്യയിലെയും ആഫ്രിക്കയിലെയും ചില രാജ്യങ്ങള്‍ ഇപ്പോഴും കോവിഡ് മുക്തമാണ് എന്നതാണ് അദ്ഭുതം.