Jyotiraditya Scindia Shown Black Flags By Congress Workers എഐസിസി ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് രാജിവെച്ച് മണിക്കൂറുകള്‍ക്കകം ബിജെപിയില്‍ ചേര്‍ന്ന സംഭവം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരുന്നു സമ്മാനിച്ചത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥുമായി നേരത്തെ ഉണ്ടായിരുന്ന പ്രശ്നങ്ങളായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ പാര്‍ട്ടി വിടലില്‍ കലാശിച്ചത്. സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാറിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായിട്ടുമുണ്ട്.