Shikhar Dhawan Might Miss IPL Due To Injury ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് പ്രതീക്ഷിച്ചതിനേക്കാള്‍ വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇടതു തോളിനേറ്റ പരിക്കിനെ തുടര്‍ന്നു വിശ്രമിക്കുന്ന ധവാന്‍ ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ നിന്നു പിന്‍മാറിയിരുന്നു. ഐപിഎല്ലിന്റെ പുതിയ സീസണിലെ തുടക്കത്തിലെ ചില മല്‍സരങ്ങളിലും അദ്ദേഹത്തിനു കളിക്കാനായേക്കില്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്.