ഒരു വർഷംകൂടി അവസാനിക്കുകയാണ്. 2019ൽ നിന്നും 2020ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോ നക്ഷത്രക്കാരും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വർഷാരംഭം മുതൽ തന്നെ ഗുണങ്ങൾ ലഭിക്കാൻ ഇത് നമ്മേ സഹായിക്കും. എന്നാൽ എല്ലാവരും ഒരേ കർമ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കർമ്മങ്ങൾ മാറ്റം വരും.
വിഷ്ണു ഭഗവാന്റെയും ദേവിയുടെയും പ്രീതി നേടിയെടുക്കാനുള്ള കർമ്മങ്ങളാണ് അശ്വതി നക്ഷത്രക്കാർ ആദ്യം ചെയ്യേണ്ടത്. പക്കപ്പിറന്നാളുകളിൽ ദേവീക്ഷേത്രങ്ങളിൽ രക്തപുഷ്‌പാഞ്ചലി കഴിക്കുന്നത് അശ്വതി നക്ഷത്രക്കാർക്ക് ഗുണം ചെയ്യും. വിവാഹിതരായ അശ്വതി നക്ഷത്രക്കാർ ശിവന് പിൻവിളക്ക് കഴിക്കുന്നത് ദാമ്പത്യ ബന്ധം കൂടുതൽ ഉറപ്പുള്ളതും ഊശ്മളവുമാകുന്നതിന് നല്ലതാണ്. നിത്യവും വിഷ്ണു ഗായത്രി മന്ത്രം ജപിക്കുന്നത് ഫലം തരും. എല്ലാ വ്യാഴാഴ്ചകളിലും വിഷ്ണു ക്ഷേത്രങ്ങളിൽ കതളിപ്പഴവും വെണ്ണയും സമർപ്പിക്കുന്നത് അശ്വതി നക്ഷത്രക്കാർക്ക് ഗുണം നൽകും.
ഭരണി: കുടുംബ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തി യഥാവിധി വഴിപാടുകൾ നടത്തുക. പക്കപ്പിറന്നാളുകളിൽ അന്നദാനം നടത്തുന്നതും, ശിവന് ജലധാര നേരുന്നതും കൂടുതൽ ഫലം ചെയ്യും. ഭരണി നക്ഷത്രക്കാർ ചൊവ്വാ വെള്ളി ദിവസങ്ങളിൽ ലളിതാസഹസ്രനാമം ജപിക്കുന്നത് വരാനിരിക്കുന്ന ദോഷങ്ങളുടെ കാഠിന്യം കുറക്കുന്നതിന് സഹായിക്കും.
Be the first to comment