Skip to playerSkip to main content
  • 6 years ago
ആരാധകർക്കും ഇഷ്ട താരങ്ങൾക്കും വിജയ് സേതുപതി നൽകറുള്ള സ്നേഹ ചുംബനം പല തവണ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ വിജയ് സേതുപതിക്ക് അതുപോലൊരു ചുംബനം നൽകിയിരിക്കുകയാണ് സാക്ഷാൻ വിജയ്. മാസ്റ്റർ സിനിമയുടെ ഓഡിയോ ലോഞ്ച് വേദിയിലായിരുന്നു ആരാധകരെ ആവേശത്തിലാക്കി വിജയ് വിജയ് സേതുപതിക്ക് സ്നേഹ ചുംബനം നൽകിയത്.

അങ്ങേയ്ക്ക് സ്നേഹ ചുംബനം നൽകിയ വിജയ് സേതുപതിക്ക് അതിപോലൊരു മുത്തം നൽകാനാകുമോ എന്നായിരുന്നു ഓഡിയോ ലോഞ്ചിനിടെ വിജയ് വേദിയിലെത്തിയപ്പോൾ അവതാരകയുടെ ചോദ്യം. ഉടൻ വിജയ് വേദിയിൽനിന്നും താഴിയിറങ്ങി വിജയ് സേതുപതിയുടെ സീറ്റിനരികിൽ എത്തി താരത്തെ കെട്ടിപ്പിടിച്ച് മുത്തം നൽകി. വിജയിയെ ഒരിക്കൽകൂടി കെട്ടീപ്പിടിച്ച് വിജയ് സേതുപതി സ്നേഹമറിയിച്ചു.

വലിയ കൂട്ടം ആരാധകരുടെ നടനാണ് വിജയ് സേതുപതി. ഈ സിനിമയിൽ വില്ലനായി അഭിനയിക്കാൻ അദ്ദേഹം സമ്മതിച്ചതിൽ ആശ്ചര്യം തോന്നി എന്നും വിജയ് ഓഡിയോ ലോഞ്ചിനിടെ പറഞ്ഞു. 'ഈ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയപ്പോൾ മുതൽ അലോചിച്ചിട്ടുണ്ട്. എന്തിനാണ് അദ്ദേഹം ഒരു വില്ലൻ കഥാപാത്രം തിരഞ്ഞെടുത്തത് എന്ന്. അത് വിജയ് സേതുപതിയോട് ചോദിച്ചപ്പോൾ മാസ് ഡയലോഗുകൾക്കൊന്നും നിൽക്കാതെ 'നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

വിജയ് എന്ന പേര് സ്വന്തം പേരിനൊപ്പം മാത്രമല്ല, മനസിലും അദ്ദേഹം സൂക്ഷിക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ വലിയ സന്തോഷം തോന്നി. മസ്റ്റർ സിനിമയുടെ പാക്കപ്പ് ദിവസം വിജയ് സേതുപതി വിജയിയെ കെട്ടിപ്പിടിച്ച് സ്നേഹ ചുംബനം നൽകുന്നതിന്റെ ചിത്രങ്ങൾ നേരത്തെ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരുന്നു.

Category

🗞
News
Comments

Recommended