സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ഇന്ത്യൻ പേസ് ബൗളിങ് താരം ജസ്പ്രീത് ബുമ്ര. ചുരുങ്ങിയ കാലത്തിനിടയിലാണ് ഇന്ത്യൻ താരം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർ എന്ന നേട്ടം സ്വന്തമാക്കിയത്. ബൗളിങിൽ ബുമ്ര എത്രത്തോളം മികച്ചതാണ് എന്നതിനെ പറ്റി ക്രിക്കറ്റ് പണ്ഡിതർക്കിടയിൽ പോലും തർക്കമില്ല.