തമിഴിൽ എന്നല്ല ദക്ഷിണേന്ത്യയിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് അമല പോൾ പ്രധാന കഥാപാത്രമായി എത്തിയ ആടൈ. ആമല പോൾ പൂർണ നഗ്നയായി അഭിനയിക്കുന്ന ചിത്രം എന്ന നിലയിലാണ് ചിത്രം ആദ്യം ചർച്ച ചെയ്യപ്പെട്ടത് എങ്കിലും സിനിമയിലെ അമലയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രം ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യപ്പെടുന്നു എന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. ഇതോടെ സിനിമയിൽ അമല പോൾ അവതരിപ്പിച്ച കാമിനിയായി ഹിന്ദി റിമേക്കിൽ കങ്കണ റണാവത്ത് എത്തും എന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങി. റിമേക്ക് അവകാശമുള്ള എ ആൻഡ് പി ഗ്രൂപ്പ് കങ്കണയുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Be the first to comment