കോന്നിയില്‍ രാഷ്ട്രീയത്തിനപ്പുറത്തേക്കു പ്രചാരണം വഴിമാറിയ കാഴ്ചയായിരുന്നു എല്ലാവരും കണ്ടത്. ജാതി രാഷ്ട്രീയമായിരുന്നു യുഡിഎഫും എന്‍ഡിഎയും പ്രചാരണ ആയുധമാക്കിയത്. ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ഉടന്‍ തന്നെ ശബരിമല വിഷയമാണ് മുന്നോട്ട് വെക്കുന്നതെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ എല്‍ഡിഎഫിനും ശബരിമല വിഷയം ചര്‍ച്ച ചെയ്യേണ്ടി വന്നിരുന്നു.