മലയാളികൾ ആഘോഷമാക്കിയ ത്രില്ലറാണ് ദൃശ്യം. മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ചപ്പോൾ പിറന്ന മനോഹര ചിത്രം. മലയാളത്തിൽ വലിയ വിജയം സ്വന്തമാക്കിയതിന് പിന്നാലെ സിനിമ തമിഴിലും തെലുങ്കിലും എല്ലാം ഒരുങ്ങി. ഇപ്പൊഴിതാ മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുകയാണ്. റിപ്പോർട്ട് പുറത്തുവന്നതോടെ മറ്റൊരു മികച്ച ത്രില്ലറിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.