Skip to playerSkip to main contentSkip to footer
  • 9/20/2019
മണിരത്നത്തിന്റെ സ്വപന ചിത്രമായ ‘പൊന്നിയിന്‍ സെല്‍വന്‍’ ഉടൻ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. ചിത്രീകരണം തായാലാന്‍ഡിലാണെന്ന് റിപ്പോര്‍ട്ടുകള്‍. 100 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഒറ്റ ഷെഡ്യൂളിലാണ് സിനിമ ചിത്രീകരിക്കുന്നത്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന കൃതിയെ ആരാധമാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി ഗംഭീര കാസ്റ്റിംഗാണ് മണിരത്നം നടത്തുന്നത്. 2012 മുതല്‍ ജോലികള്‍ തുടങ്ങിയ ചിത്രം സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ നീണ്ടു പോവുകയായിരുന്നു.

വിക്രം, ജയംരവി, കാര്‍ത്തി, അഥര്‍വ, ഐശ്വര്യ റായി, നയന്‍താര, അനുഷ്‌ക ഷെട്ടി, അമല പോള്‍, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാര്‍ത്ഥിപന്‍, ശരത്കുമാര്‍ എന്നിവരെയാണ് സ്വപ്ന ചിത്രത്തിലേക്ക് മണി രത്നം കാസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളത്തിൽ നിന്നും ഐശ്വര്യ ലക്ഷ്മിയും ഉണ്ട്.
#അനുഷ്‌ക ഷെട്ടി #ഐശ്വര്യ ലക്ഷ്മി #ഐശ്വര്യ റായി #നയന്‍താര #Keerthy Suresh #Aiswarya Lakshmi #Aiswarya Rai #Naynthara

Category

🗞
News

Recommended