South Africa scored 227/9 in their 50 overs തുടക്കം മോശമായെങ്കിലും ഓള്‍ഔട്ട് ആവാതെ പൊരുതി ദക്ഷിണാഫ്രിക്ക. നിശ്ചിത 50 ഓവറുകളില്‍ നിന്ന് ടീം 228 റണ്‍സാണ് 9 വിക്കറ്റ് നഷ്ടത്തില്‍ നേടിയത് . 3 കൂട്ടുകെട്ടുകൾ ആണ് ദക്ഷിണാഫ്രിക്കയെ ഒരു പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്.ഇതില്‍ ഏറെ നിര്‍ണ്ണായകമായത് എട്ടാം വിക്കറ്റിലെ ക്രിസ് മോറിസ്-കാഗിസോ റബാഡ കൂട്ടുകെട്ടാണ്. ഇന്നിംഗ്സിലെ തന്നെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടായിരുന്നു ഇത്. 66 റണ്‍സാണ് എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. 89/5 എന്ന നിലയില്‍ നിന്ന് ഡേവിഡ് മില്ലറും ആന്‍ഡിലെ ഫെഹ്ലുക്വായോയും ചേര്‍ന്ന് 46 റണ്‍സ് കൂട്ടുകെട്ടുമായി ദക്ഷിണാഫ്രിക്കയ്ക്ക് പൊരുതാവുന്ന സ്കോര്‍ നേടിക്കൊടുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും യൂസുവേന്ദ്ര ചഹാല്‍ ഇരുവരെയും പുറത്താക്കിയതോടെ പൊരുതാതെ കീഴടങ്ങി ദക്ഷിണാഫ്രിക്ക.