വെഎസ് രാജശേഖര റെഡ്ഢിയുടെ മകന്‍ എന്ന വിലാസം മാത്രമായിരുന്നു ജഗന്‍ മോഹന്‍ റെഡ്ഡിക്ക് രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ ഉണ്ടായിരുന്നത്. വൈഎസ്ആറിന്‍റെ നിര്യാണത്തോടെ മുഖ്യമന്ത്രി കസേര ചോദിച്ച ജഗന്‍ ലഭിക്കാതെ വന്നപ്പോള്‍ 2011ല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു, വൈഎസ് ആര്‍ കോണ്‍ഗ്രസ്. 2014ല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായി.