റെക്കോര്‍ഡ് സീറ്റുകളുമായാണ് രാജ്യത്ത് വീണ്ടും മോദി സര്‍ക്കാര്‍ അധികരത്തിലേല്‍ക്കുന്നത്. ബിജെപി ഒറ്റക്ക് 303 സീറ്റുകള്‍ നേടിയപ്പോള്‍ പാര്‍ലമെന്‍റിലെ എന്‍ഡിഎയുടെ അംഗബലം 352 ആയി ഉയര്‍ന്നു. കേരളത്തില്‍ 15 ഉം തമിഴ്നാട്ടില്‍ എട്ടിടത്തും വിജയിച്ചെങ്കിലും 2014 ലെ 44 സീറ്റില്‍ നിന്ന് കോണ്‍ഗ്രസിന് മെച്ചപ്പെടുത്താന്‍ കഴിഞ്ഞത് 8 സീറ്റുകള്‍ മാത്രമാണ്.