ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബോളിവുഡ് താരം ഊർമിള മണ്ടോത്കർ കോൺഗ്രസിൽ ചേർന്നത്. മുംബൈ നോർത്ത് മണ്ഡലത്തിൽ ഊർമിളയെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുകയും ചെയ്തു. ബിജെപിക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് മുംബൈ നോർത്ത്. കോൺഗ്രസിന് കാര്യമായ പ്രതീക്ഷകൾ ഇല്ലാതിരുന്ന മണ്ഡലത്തിൽ പ്രചാരണം ഉത്സവമാക്കി മാറ്റുകയാണ് ഊർമിള മണ്ഡോത്കർ.