congress releases Yeddyurappa's diary. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രി പദത്തിനായി ദേശീയ നേതാക്കള്‍ക്ക് ബി.എസ് യെദ്യൂരപ്പ 1800 കോടി കോഴ നല്‍കി എന്ന ആരോപണം വീണ്ടും സജീവ ചര്‍ച്ചയിലേക്ക്. കോഴക്കണക്കുകള്‍ രേഖപ്പെടുത്തിയ യഥാര്ത്ഥ ഡയറി കോണ്‍ഗ്രസ് പുറത്തുവിട്ടു. ന്യൂഡല്‍ഹിയില്‍ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ് ഡയറി പുറത്തുവിട്ടത്. ഡയറിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യണം എന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു.