ടൂര്‍ണമെന്റില്‍ ഉജ്ജ്വല ഫോം തുടരുന്ന ഓപ്പണര്‍ ഡേഡിവ് വാര്‍ണറുടെ (70*) ഇന്നിങ്‌സാണ് ഹൈദരാബാദിനെ കാത്തത്. 62 പന്തുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. മൂന്നു പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം പുറത്താവാതെ 14 റണ്‍സുമായി ദീപക് ഹൂഡ വാര്‍ണര്‍ക്കൊപ്പം പുറത്താവാതെ നിന്നു.