പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മാര്‍ച്ച് 28 ന് തിയറ്ററുകളിലേക്ക് എത്തിയ ലൂസിഫര്‍ ആദ്യദിനത്തില്‍ തന്നെ പല റെക്കോര്‍ഡുകളും തിരുത്തിയിരുന്നു. ഇപ്പോഴിതാ ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടിയെന്ന റിപ്പോര്‍ട്ടാണ്. ഔദ്യോഗികമായി കണക്ക് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും ലൂസിഫര്‍ കേരള ബോക്‌സോഫീസില്‍ അത്യുഗ്രന്‍ പ്രകടനം നടത്തിയെന്നാണ് പ്രമുഖ മാധ്യമങ്ങളടക്കം വാര്‍ത്ത കൊടുത്തിരിക്കുന്നത്.