വരാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ കളിക്കരുതെന്ന് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദ്ദേശിച്ചതോടെ വിഷയത്തില്‍ ചൂടുള്ള ചര്‍ച്ചയാണ് നടന്നുകൊണ്ടിരിക്കുന്നത്. ബിസിസിഐയും ഇന്ത്യന്‍ സര്‍ക്കാരും ഇക്കാര്യത്തില്‍ വിശകലനം നടത്തിക്കൊണ്ടിരിക്കുകയാണ്. പുല്‍വാമ ഭീകരാക്രമണ പശ്ചാത്തലത്തിലാണ് ഇന്ത്യ പാക് ക്രിക്കറ്റ് വേണോ വേണ്ടയോ എന്ന ചര്‍ച്ച വീണ്ടും സജീവമായത്.