Congress kept out of UP alliance to correct poll arithmetic അവസാന നിമിഷമാണ് സഖ്യ സാധ്യത പാടെ തള്ളി യുപിയില്‍ കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തി എസ്പിയും ബിഎസ്പിയും സഖ്യത്തിലെത്തിയത്. ആകെയുള്ള 80 സീറ്റുകള്‍ എസ്പിയും ബിഎസ്പിയും സഖ്യകക്ഷിയായ ആര്‍എല്‍ഡിയും പങ്കിട്ടു. ഇതോടെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസും പ്രഖ്യാപിച്ചു. എന്നാല്‍ എസ്പി-ബിഎസ്പി സഖ്യം ഒന്ന് ആവര്‍ത്തിച്ചു. സഖ്യത്തിന്‍റെ പ്രധാന ശത്രു ബിജെപി മാത്രമാണ്.2019 ല്‍ ബിജെപിയുടെ പരാജയം ഉറപ്പാക്കാനുള്ള എന്ത് തിരുമാനവും കൈക്കൊള്ളുമെന്നും സഖ്യം വ്യക്തമാക്കി.