india-vs-australia dhoni's sixer ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിജയതീരത്തെത്തിച്ചത് ധോണിയുടെ അവസരോചിതമായ ഇന്നിങ്‌സ്. സിഡ്‌നിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റപ്പോള്‍ ഏറെ വിമര്‍ശനത്തിന് ഇരയായത് ധോണിയായിരുന്നു. എന്നാല്‍ ഇത്തവണ തന്റെ മുന്‍ പ്രകടനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഇന്നിങ്‌സാണ് ധോണി കാഴ്ചവെച്ചത്.