WhatsApp consecutive voice messages: Here's how to play continuous WhatsApp voice messages
തുടര്‍ച്ചയായി വോയ്‌സ് മെസേജുകള്‍ കേള്‍ക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വാട്‌സാപ്പിന്റെ അണിയറയില്‍ പുരോഗമിക്കുകയാണ്. ഇത് നിലവില്‍ വന്നുകഴിഞ്ഞാല്‍ ഒരു ചാറ്റിലെ ഒന്നിലധികം വോയ്‌സ് മെസേജുകള്‍ കേള്‍ക്കുന്നതിന് ആദ്യത്തെ സന്ദേശം മാത്രം പ്ലേ ചെയ്താല്‍ മതി. ഓരോ മെസേജിന്റെയും പ്ലേ ബട്ടണില്‍ അമര്‍ത്തേണ്ടെന്ന് സാരം.