Qatar withdraw OPEC on January 2019 എണ്ണ ഉല്‍പ്പാദ രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് ഖത്തര്‍ രാജിവെക്കുന്നു. ഖത്തര്‍ ഊര്‍ജ വകുപ്പ് മന്ത്രി സഅദ് ശെരീദ അല്‍ കഅബിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ഖത്തര്‍ ഊര്‍ജ മേഖലയില്‍ ഇനി സ്വന്തം വഴിയില്‍ സഞ്ചരിക്കുകയാണ്. ഒപെകിന്റെ കൂടെ നില്‍ക്കുമ്പോള്‍ പല തീരുമാനങ്ങളും വേഗത്തില്‍ എടുക്കുന്നതിന് ഖത്തറിന് തടസം നേരിടുന്നുണ്ട്.