BJP to move against SP Yathish Chandra ശബരിമല യുവതി പ്രവേശനത്തില്‍ പോലീസിനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. എസ്പി യതീഷ് ചന്ദ്രക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാനാണ് കേരളാ പോലീസ് ശ്രമിക്കുന്നതെന്നും, ശക്തമായ ഗുഢാലോചനയാണ് സുരേന്ദ്രനെതിരെ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.