കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള അന്യഭാഷ താരം വിജയ് ആണ്. അതിനാല്‍ തന്നെ വിജയ് ചിത്രങ്ങള്‍ക്ക് കേരളത്തില്‍ വമ്പന്‍ സ്വീകരണമാണ് എല്ലായിപ്പോഴും ലഭിക്കാറുള്ളത്. ഇത്തവണ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെയും കായംകുളം കൊച്ചുണ്ണിയെയും തകര്‍ത്ത് കൊണ്ടായിരുന്നു സര്‍ക്കാരിന്റെ വരവ്. ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനം നടത്തുമെന്നാണ് സൂചന.