അമിത് ഷാജി കേരളത്തിൽ എത്തി ഒരു പ്രസംഗം കാച്ചിയപ്പോൾ തുടങ്ങിയതാണ് ബിജെപിയ്ക്കിടയിലെ പരിഭാഷ തർക്കം. വലിച്ചു താഴെയിടുമെന്ന് പറഞ്ഞാൽ വലിച്ചുതാഴെയിടുമെന്ന് തന്നെയല്ലേ? അതിനിത്ര സംശയമെന്താ? ചാനൽ ചർച്ചയിൽ തേഞ്ഞൊട്ടി ഉരുണ്ടകളിച്ചു എങ്ങനെയോ മുരളിച്ചേട്ടൻ തടിതപ്പി. കണ്ണേട്ടൻ വിടുമോ? നല്ല കഥയായി. വലിച്ചുതാഴെയിടുമെന്ന് പറഞ്ഞിട്ടേ ഇല്ലെന്നായി. ദാ ഇപ്പൊ മുരളിച്ചേട്ടൻ പറയുന്നു താൻ അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന്. ഇനി ഹിന്ദി ടീച്ചർ സാക്ഷാൽ ശോഭേച്ചിയെ വിളിക്കേണ്ടി വരുമോ എന്നാണ് സംശയം