തമിഴ്‌നാട്ടില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുകയും ചെയ്ത ശേഷമാണ് പരിയേറും പെരുമാള്‍ കേരളത്തിലെ തിയറ്റുകളിലേക്ക് എത്തുന്നത്. അടുത്ത് റിലീസ് ചെയ്ത തമിഴ് ചിത്രങ്ങള്‍ക്ക് കേരളത്തില്‍ മികച്ച സ്വീകാര്യത ലഭിച്ചതിന് പിന്നാലെയാണ് മികച്ച അഭിപ്രായം നേടിയ പരിയേറും പെരുമാളിന്റെ വരവ്. തമിഴകത്തെ ജാതിയ അസമത്വത്തെ തന്റെ സിനിമയ്ക്ക് വിഷയമാക്കുന്ന പ രഞ്ജിത് നിര്‍മ്മിക്കുന്ന ചിത്രം എന്നത് തന്നെയാണ് ഈ ചിത്രത്തിന്റേയും പ്രധാന ആകര്‍ഷണം