കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ഗോള്‍വേട്ടയില്‍ സി.കെ. വിനീത് ഒന്നാം സ്ഥാനം ഇനി ഒറ്റയ്ക്ക് കൈയാളും. ജെംഷഡ്പൂര്‍ എഫ്‌സിക്കെതിരേ എണ്‍പത്തിയഞ്ചാം മിനിറ്റില്‍ നേടിയത് മഞ്ഞപ്പടയ്ക്കായി വിനീതിന്റെ പതിനൊന്നാം ഗോളാണ്. സൂപ്പര്‍താരം ഇയാന്‍ ഹ്യൂമിന്റെ റിക്കാര്‍ഡാണ് സി.കെ മറികടന്നത്. ഹ്യൂമും പത്തുതവണ കേരള ടീമിനായി ഗോള്‍ നേടിയിട്ടുണ്ട്.