നേരത്തേ കരുതിയതുപോലെ വെസ്റ്റ് ഇന്‍ഡീസിനെ അങ്ങനെയങ്ങ് തീര്‍ത്തുകളയാനാവില്ലെന്നു ബോധ്യമായ ടീം ഇന്ത്യ ശനിയാഴ്ച ഏകദിന പരമ്പരയിലെ മൂന്നാമത്തെ മല്‍സരത്തിനിറങ്ങും. ഇന്ത്യ രണ്ടാം ജയം ലക്ഷ്യമിട്ടാണ് വീണ്ടും പാഡണിയുന്നത്. ആദ്യ മല്‍സരത്തില്‍ ആധികാരികമായി ജയിച്ച ഇന്ത്യയെ രണ്ടാം മല്‍സരത്തില്‍ വിന്‍ഡീസ് ടൈയില്‍ കുരുക്കിയിരുന്നു.