Skip to playerSkip to main contentSkip to footer
  • 7 years ago
ആധാറിലെ തിരുത്തലിന് നിയന്ത്രണം
പേര്, ജനനത്തീയതി, ലിംഗം എന്നിവ തിരുത്തുന്നതിനാണ് നിയന്ത്രണം.

ആധാർ വിവരങ്ങൾ തിരുത്തുന്നതിന് ആധാർ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തി. പേര്, ജനനത്തീയതി, ലിംഗം എന്നിവ തിരുത്തുന്നതിനാണ് നിയന്ത്രണം.ജനനത്തീയതിയും ലിംഗവും ഒരുതവണയും പേരുകൾ രണ്ടുതവണയും മാത്രമേ ഇനി തിരുത്താൻ അനുവദിക്കൂ. ജനനത്തീയതി തിരുത്തുന്നതിനാണ് കടുത്ത നിയന്ത്രണം. നിലവിൽ ആധാറിലുള്ളതിനെക്കാൾ ഒരു വയസ്സിലധികം കുറയ്ക്കാനോ കൂട്ടാനോ അനുവദിക്കില്ല.ആധാർ അതോറിറ്റി നിഷ്കർഷിച്ചതിനെക്കാൾ കൂടുതൽ തിരുത്തലുകൾ വരുത്തണമെങ്കിൽ അതോറിറ്റിയുടെ മേഖലാ ഓഫീസിലെത്തണം. കേരളത്തിലുള്ളവർ ബെംഗളൂരുവിലെ മേഖലാ ഓഫീസിൽ നേരിട്ടെത്തി അപേക്ഷിക്കണം.
തിരുത്തലുകൾ സാധൂകരിക്കുന്നതിനുള്ള തെളിവുകളും ഹാജരാക്കണം. സംശയ സാഹചര്യങ്ങളിൽ അപേക്ഷകന്റെ പ്രദേശത്തും സർക്കാർ ഓഫീസുകളിലും അധികൃതർ നേരിട്ടെത്തി പരിശോധിക്കും. തുടർന്നുമാത്രമേ മാറ്റം വരുത്താൻ അനുമതിനൽകൂ.നിലവിൽ അക്ഷയകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആധാർ സേവന കേന്ദ്രങ്ങളിലെത്തി തിരുത്തൽ വരുത്താമായിരുന്നു. ഇനിയുള്ള തിരുത്തലുകൾക്ക് പുതിയ നിർദേശങ്ങൾ പാലിക്കണമെന്ന് ആധാർ അതോറിറ്റി അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അശോക് കുമാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

Category

🗞
News

Recommended