Skip to playerSkip to main content
  • 7 years ago
ബിരുദതലത്തിൽ പെൺകുട്ടികൾ കൂടുതലായി തിരഞ്ഞെടുക്കുന്നത് ബി.എ. ആണ്

കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകൾ‌ പെൺകുട്ടികൾ കീഴടക്കുന്നു.
സംസ്ഥാനത്തെ നാല് സർവകലാശാലകളുടെ കീഴിലുള്ള കലാലയങ്ങളിൽ കഴിഞ്ഞ അധ്യയനവർഷം ചേർന്ന 2.78 ലക്ഷം വിദ്യാർഥികളിൽ 2.14 ലക്ഷവും പെൺകുട്ടികൾ. ആകെ വിദ്യാർഥികളുടെ 77 ശതമാനം വരുമിത്.സംസ്ഥാനത്ത സർക്കാർ, എയിഡഡ് കലാലയങ്ങളിലെ കണക്കാണിത്. ബിരുദതലത്തിൽ 78.64 ശതമാനമാണ് പെൺപ്രാതിനിധ്യം. ബിരുദാനന്തരബിരുദത്തിന് 67.01 ശതമാനവും.
ബിരുദതലത്തിൽ പെൺകുട്ടികൾ കൂടുതലായി തിരഞ്ഞെടുക്കുന്നത് ബി.എ. ആണ്.
കുറവ് ബി.കോമും. ബിരുദാനന്തരബിരുദത്തിന്റെ സ്ഥിതി മറിച്ചാണ്. എം.കോമാണ് കൂടുതൽ പെൺകുട്ടികൾ തിരഞ്ഞെടുക്കുന്നത്. കുറവ് എം.എയും.പത്താം ക്ലാസ്സോടെ പഠനം നിർത്തുന്നവരിൽ ആൺകുട്ടികളാണ് കൂടുതൽ. പോളിടെക്നിക്ക് തുടങ്ങിയ തൊഴിലധിഷ്ഠിത വിദ്യാലയങ്ങളിലും എൻജിനീയറിങ് കോളേജുകളിലും ആൺകുട്ടികളാണ് കൂടുതൽ. കേരളത്തിലെ 51 പോളിടെക്നിക് സ്ഥാപനങ്ങളിൽ പെൺകുട്ടികൾ 23.47 ശതമാനം മാത്രം. എൻജിനീയറിങ് കോളേജുകളിൽ 39.8 ശതമാനവും.

Category

😹
Fun
Be the first to comment
Add your comment

Recommended