വൈഫൈ സിഗ്നലുകളെ വൈദ്യുതിയായി പരിവര്‍ത്തനം ചെയ്യാനാവുന്ന ഉപകരണം വികസിപ്പിച്ച് ശാസ്ത്രജ്ഞർ
വൈഫൈ സിഗ്നലുകളെ വൈദ്യുതിയായി പരിവര്‍ത്തനം ചെയ്യാനാവുന്ന ഉപകരണം വികസിപ്പിച്ചിരിക്കുകയാണ് ബോസ്റ്റണ്ണിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞര്‍. ദിവസേന ഉപയോഗിക്കുന്ന വൈദ്യുത ഉപകരണങ്ങള്‍ വയറില്ലാതെ ചാര്‍ജ് ചെയ്യാനാകുന്ന സാങ്കേതിക വിദ്യകള്‍ക്ക് വഴിതെളിയിക്കുന്നതാണ് ഈ കണ്ടുപിടുത്തം. എസി ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ ഡിസി വൈദ്യുതിയാക്കിമാറ്റാന്‍ സാധിക്കുന്ന ഉപകരണങ്ങൾ 'റെക്‌റ്റെന്നാസ്' (rectennas) എന്നാണ് അറിയപ്പെടുന്നത്. ഒരു ഫ്‌ളെക്‌സിബിള്‍ റേഡിയോ ഫ്രീക്വന്‍സി ആന്റിന ഉപയോഗിച്ചാണ് വൈഫൈ വഹിക്കുന്ന എസി ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ ആകിരണം ചെയ്യുന്നത്. ഈ ആന്റിന റ്റൂ ഡയമെന്‍ഷണല്‍ സെമി കണ്ടക്ടര്‍ ഉപയോഗിച്ച് നിര്‍മിച്ച ഒരു ഉപകരണവുമായി ബന്ധിപ്പിച്ചിട്ടുണ്ടാവും. ആഗിരണം ചെയ്യുന്ന എസി തരംഗങ്ങള്‍ സെമി കണ്ടക്ടറിലെത്തുകയും അത് ഡിസി വോള്‍ടേജ് ആക്കി മാറ്റുകയും ചെയ്യുന്നു.ഈ വൈദ്യുതി ബാറ്ററികള്‍ റീച്ചാര്‍ജ് ചെയ്യുന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവും. ഭാവിയില്‍ ഈ സംവിധാനം ഉപയോഗിച്ച് ബാറ്ററികള്‍ ഇല്ലാതെ പോലും വൈഫൈ സിഗ്നലുകളില്‍ നിന്നും നേരിട്ട് വൈദ്യുതി ഉപയോഗിക്കാനാവും. എത് രൂപത്തിലേക്കും മാറ്റാന്‍ സാധിക്കും വിധം വഴക്കമുള്ളതാണ് ഈ ഉപകരണം എന്ന പ്രത്യേകതയും ഉണ്ട്.
Be the first to comment