FLOATING MARKET IN PATTAYA

  • 6 years ago
പട്ടായയിലെ ‘ഒഴുകിനടക്കുന്ന ചന്ത’


ലോകത്തിലെ ഏററവും വലിയ ഫ്ലോട്ടിംഗ് മാര്‍ക്കറ്റ്




ലോകത്തിലെ ഏററവും വലിയ ഫ്ലോട്ടിംഗ് മാര്‍ക്കറ്റാണ് പട്ടായയില്‍ ഉള്ളത്.പട്ടായ സിറ്റിയില്‍ നിന്നും 6 കി.മീ.യോളം ദൂരമുണ്ട് ഫ്ലോട്ടിംഗ് മാര്‍ക്കറ്റിലേക്ക്. വലിയ ബോട്ടിന്‍റെ മാതൃകയിലാണ് മാര്‍ക്കറ്റിന്‍റെ കവാടം. ടിക്കറ്റ് കൌണ്ടറിനു മുന്നിലായി തടിയില്‍ തീര്‍ത്ത കൊമ്പനാനയുടെ രൂപം . ടിക്കറ്റെടുത്ത് അകത്ത് കടന്നാല്‍ ഫ്ലോട്ടിംഗ് മാര്‍ക്കറ്റിന്‍റെ വിവിധയിനം ഫോട്ടോ ഗ്യാലറി കടന്നാണ് ഉള്ളില്‍ പ്രവേശിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം ആര്‍ക്കുവേണമെങ്കിലും വാങ്ങാവുന്നതാണ്. ഒരു ലക്ഷം രൂപ വരെ വിലയുള്ള ചിത്രങ്ങള്‍ അവിടെയുണ്ടത്രേ. അകത്തുകടന്നാല്‍ മനോഹരമായ ജലാശയത്തില്‍ പൊങ്ങുതടി പോലെ കിടക്കുകയാണ് ഫ്ലോട്ടിംഗ് മാര്‍ക്കറ്റ്. തായ് സംസ്കാരത്തിന്‍റെ കാഴ്ചകളാണ് ഫ്ലോട്ടിംഗ് മാര്‍ക്കറ്റിലുള്ളത്.തായ്‌ലാന്‍ഡുകാരുടെ വളരെ വ്യത്യസ്തമായൊരു വാണിജ്യ സംസ്‌കാരമാണ് ഫ്ലോട്ടിംഗ് മാര്‍ക്കറ്റ്. പരമ്പരാഗത രീതിയിലുള്ള കൊടുക്കല്‍ വാങ്ങല്‍ സമ്പ്രദായമായിരുന്നു പണ്ടിവിടെ. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ അവര്‍ തന്നെ വള്ളത്തില്‍ കൊണ്ടുവന്നു വില്‍ക്കുവാനും വാങ്ങുവാനും ഉള്ള ഒരിടം. ഇന്ന് പതിനായിരങ്ങള്‍ ആണ് ദിവസവും ഇവിടെ സന്ദര്‍ശിക്കുന്നത്. തായിലന്റിലെ ഒരു പ്രധാന ടൂറിസ്റ്റ് സ്‌പോട്ട് ആയി മാറി ഇത്. തായി സംസ്‌കാരത്തിന്റെ ഒരു ദൃശ്യാവിഷ്‌കാരമാണ് ഇവിടെ.വഞ്ചിയില്‍ക്കൂടിയും കരയിലൂടെ നടന്നും മാര്‍ക്കറ്റ് കാണുകയും ഷോപ്പിംഗ്‌ നടത്തുകയും ചെയ്യാം.

Recommended