ബോസ്റ്റണ്‍ ഡൈനാമിക്സ് എന്ന അമേരിക്കന്‍ കമ്പനിയാണ് വളര്‍ത്ത് നായ്ക്കളെ പോലെ പെരുമാറുന്ന റോബോട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സ്പോട്ട് മിനി എന്നാണ് ഇവയുടെ പേര്. നാല് കാലില്‍ ഓടാനും ചാടാനും സ്റ്റെപ്പുകള്‍ കയറാനും ഇവയ്ക്ക് കഴിയും. വീട്ടുടമയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് ജോലി ചെയ്യാനും ഇവയ്ക്ക് കഴിയും.സ്പോട്ട് മിനിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ബോസ്റ്റണ്‍ ഡൈനാമിക്സ് പുറത്ത് വിട്ടു.അടുത്ത വര്ഷം മുതല്‍ വ്യവസായ അടിസ്ഥാനത്തില്‍ റോബോട്ടുകള്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ഇവയെ ഉപയോഗിക്കാം.റീചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ബാറ്ററിയാണ് ഇവയില്‍ ഉപയോഗിക്കുന്നത്.വില പ്രഖ്യാപിച്ചിട്ടില്ല.