മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രക്ഷപ്പെട്ടയാളുടെ വിവരണങ്ങള്‍ ഞെട്ടിക്കുന്നത്. സംഭവത്തിലെ ഏക ദൃക്‌സാക്ഷിയും പ്രകാശ് സാവന്ത് ദേശായി എന്നയാള്‍ തന്നെയാണ്. ദാപോളി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും വിനോദയാത്രയ്ക്കായി പോയിരുന്ന ബസാണ് റായ്ഗഹഡില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. അതേസമയം രക്ഷപ്പെട്ട സാവന്ത് തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. സംഭവം എങ്ങനെ നടന്നു എന്ന അന്വേഷണത്തിലായിരുന്നു പോലീസ്. Lone survivor shares ordeal of Maharashtra bus accident that killed 33