Rahul gandhi and Priya Warrier wink troll
രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചത് ആയിരുന്നു ആദ്യം വിവാദം. പിന്നീട്, രാഹുല്‍ കണ്ണിറുക്കി കാണിച്ചു എന്നതായി ചര്‍ച്ചാ വിഷയം. കണ്ണിറുക്കലില്‍ പ്രിയ പ്രകാശ് വാര്യരെ രാഹുല്‍ അനുകരിച്ചു എന്നായിരുന്നു പലരും പറഞ്ഞത്. രാഹുലിന്റെ കണ്ണിറുക്കലാണോ അതോ പ്രിയ വാര്യരുടെ കണ്ണിറുക്കലാണോ കൂടുതല്‍ നല്ലത് എന്നും ചര്‍ച്ചകള്‍ പുരോഗമിച്ചു. അതിനിടെ പ്രിയയുടെ പ്രതികരണവുമായി ന്യൂസ് 18 രംഗത്തെത്തി. രാഹുല്‍ തന്റെ കണ്ണിറുക്കല്‍ കോപ്പി അടിച്ചതില്‍ സന്തോഷം ഉണ്ടെന്നായിരുന്നു പ്രിയ പറഞ്ഞത്. പൊങ്കാലക്കലം തുറക്കാന്‍ പിന്നെ അതില്‍ അപ്പുറം എന്തെങ്കിലും വേണോ! അല്ലെങ്കില്‍ തന്നെ, ഈ കണ്ണിറുക്കല്‍ കണ്ടുപിടിച്ചത് പ്രിയയാണോ എന്നാണ് ചോദ്യം.
#RahulGandhi #PriyaVarrier