4200 വര്‍ഷം മുമ്പാരംഭിച്ച മേഘാലയന്‍ യുഗം ഇപ്പോഴും തുടരുന്നു
ഭൗമചരിത്രത്തില്‍ പുതിയ കാലഘട്ടം കണ്ടെത്തി. നമ്മള്‍ ജീവിക്കുന്നത് 'മേഘാലയന്‍ യുഗ'ത്തില്‍.മേഘാലയത്തിലെ ഒരു പുരാതന ഗുഹയില്‍ നിന്ന് കണ്ടെത്തിയ, അവക്ഷിപ്തങ്ങള്‍ അടിഞ്ഞുണ്ടായ സ്റ്റാലഗ്മൈറ്റിന്റെ ചുവടുപിടിച്ചാണ് പുതിയ ഭൗമകാലഘട്ടം ഗവേഷകര്‍ നിര്‍വചിച്ചിരിക്കുന്നത്.കാലാവസ്ഥയിലുണ്ടായ ഗുരുതര മാറ്റമാണ് സംസ്കാരങ്ങളുടെ വ്യത്യാസത്തിന് കാരണമായത്. 4200 വര്‍ഷം മുമ്പാരംഭിച്ച മേഘാലയന്‍ യുഗം ഇപ്പോഴും തുടരുന്നു.ഈജിപ്ത് മുതല്‍ ചൈന വരെയുള്ള പ്രാചീന കാര്‍ഷിക സംസ്‌കാരങ്ങളെ നാമാവശേഷമാക്കിയ കാലാവസ്ഥാ വ്യതിയാനമാണ് 'മേഘാലയന്‍ യുഗ'ത്തിന്റെ തുടക്കമായി കണക്കാക്കുന്നത്.11,700 വര്‍ഷം മുമ്പാരംഭിച്ച ഹോലോസിന്‍ കാലഘട്ടത്തിന്റെ ഒരു ഭാഗമാണ് മേഘാലയന്‍ യുഗം.സമുദ്രങ്ങളുടെ സ്വഭാവം, അന്തരീക്ഷഘടന തുടങ്ങിയവയിലുണ്ടായ മാറ്റമാകാം ആഗോള കാലാവസ്ഥാമാറ്റത്തിന് കാരണമായിട്ടുണ്ടാവുക.