Skip to playerSkip to main contentSkip to footer
  • 7 years ago


ക​ഞ്ചി​ക്കോ​ട് കോ​ച്ച് ഫാ​ക്ട​റി വി​ഷ​യ​ത്തി​ൽ റെ​യി​ൽ​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​നെ​തി​രെ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.


കേരളത്തില്‍ ഭൂമിയെടുക്കുന്നതില്‍ നല്ല രീതിയിലുള്ള പുരോഗതിയാണ് കാണുന്നത്. കേന്ദ്രമന്ത്രിയയാതുകൊണ്ട് എന്തെങ്കിലും വിളിച്ചു പറയാന്‍ കഴിയില്ല.കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിക്കണം മുന്‍വര്‍ഷത്തേക്കാല്‍ മികച്ച രീതിയുള്ള ഭൂമി ഏറ്റെടുക്കലാണ് ഈ സര്‍ക്കാരിന്റെ കാലത്ത് നടക്കുന്നത്.
കോ​ച്ച് ഫാ​ക്ട​റി​ക്കാ​യി സ്ഥ​ല​മെ​ടു​പ്പ് ന​ല്ല​രീ​തി​യി​ൽ പു​രോ​ഗ​മി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ റെ​യി​ൽ​വെ​യു​ടെ കൈ​യി​ലാ​ണ് ആ ​ഭൂ​മി. മ​ന്ത്രി​യാ​ണെ​ന്നും ക​രു​തി എ​ന്തും പ​റ​യാ​മോ​യെ​ന്നും പി​ണ​റാ​യി ചോ​ദി​ച്ചു.

കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനെ താന്‍ കാണാന്‍ ശ്രമിച്ചുവെന്ന് തരത്തിലുള്ള വാര്‍ത്തകള്‍ അവാസ്തവമാണെന്നും ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം പീയുഷ് ഗോയലിനെതിരെ പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ആഞ്ഞടിച്ചു. ആകാശത്ത് കൂടി റെയില്‍വേ പണിയണോ എന്ന കേന്ദ്രമന്ത്രിയുടെ ചോദ്യം കേരളത്തോട് വേണ്ട എന്ന്‌ ജി സുധാകരന്‍ പറഞ്ഞു.

Category

🗞
News

Recommended