fake news spread in social media മരിച്ചയാള്‍ സംസ്‌കാരച്ചടങ്ങിനിടെ എഴുന്നേറ്റിരുന്നു, കണ്ടുനിന്നവര്‍ ഓടി, കഴിഞ്ഞദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്. കണ്ണൂര്‍ ശ്രീകണ്ഠപുരം നെല്ലിക്കുറ്റിയില്‍ ഒരു വീട്ടില്‍ നടന്ന സംഭവം എന്ന രീതിയിലാണ് വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. വീട്ടില്‍ നടക്കുന്ന സംസ്‌കാരച്ചടങ്ങുകള്‍ക്കിടെ ശവപ്പെട്ടിയില്‍ വയോധികന്‍ എഴുന്നേറ്റിരിക്കുന്ന ചിത്രം സഹിതമാണ് വാര്‍ത്ത വന്നത്.