പോള്‍ നീരാളിയെ വെല്ലാന്‍ ഇത്തവണ ലോകകപ്പ് പ്രവചനവുമായി അക്കില്ലസ് പൂച്ച
ലോകകപ്പ് ഫുട്ബോള്‍ അരങ്ങേറുമ്പോള്‍ പോള്‍ നീരാളിയുടെ സ്ഥാനത്തേക്ക് ഇത്തവണ എത്തുന്നത് ഒരു പൂച്ചയാണ്.അക്കില്ലെസ് എന്നാണ് പേര്.റഷ്യന്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരക്രമങ്ങള്‍ കൃത്യമായി പഠിച്ച് മത്സരത്തിനു മുന്‍പ് അക്കില്ലാസ് പ്രവചനം നടത്തും.മോസ്കോ സെന്റ് പീറ്റെര്‍സ് ബര്‍ഗിലെ ഹെര്‍മിട്ടെജ് മ്യൂസിയത്തിന്റെ സ്വന്തമാണ് അക്കില്ലെസ്. ഇവന്‍ ജന്മനാ ബാധിരനാണ്.2017 ല്‍ നടന്ന കോണ്‍ഫെഡറേഷന്‍ കപ്പു വിജയികളെ അക്കില്ലസ് കൃത്യമായി പ്രവചിച്ചിരുന്നു. പ്രവച്ചനവുമായി യു എസ് സ്ഥാപനമായ ഗ്രേസ് നോട്ട് അനലടിക്സും മുന്നോട്ടു വന്നിട്ടുണ്ട്.