Skip to playerSkip to main content
  • 7 years ago
തൈക്കാവ് വന്ന വഴി !


തൈക്കാവെന്ന പേര്‍ഷ്യന്‍ പദത്തിന്റെ വഴിയിലൂടെ


ജുമാ നമസ്ക്കാരം നടക്കാത്ത ചെറിയ പള്ളികളെ കുറിക്കാൻ ഉപയോഗിക്കുന്ന “തക്യാവ്” അഥവ അൽപ്പം കൂടി മലയാളീകരിച്ച്കൊണ്ട് പറയുന്ന “തൈക്കാവ്” ഒരു പേര്‍ഷ്യന്‍ പദമാണ് .മലബാറിൽ സ്രാമ്പി എന്ന വാക്കാണ് തക്യാവ് എന്നതിന് പകരം ഉപയോഗിച്ച് കാണുന്നത്.“തക്യാവ്” എന്ന പദത്തിന്റെ ഉത്ഭവം പേർഷ്യൻ പദമായ “تکیه ” (തക്യാ) യിൽ നിന്നുമാണ്. വിശ്രമസ്ഥലം, കസേരകൈ, താങ്ങ്, എന്നിങ്ങനെ പല അർഥങ്ങൾ ഉള്ള ഈ വാക്ക് ഉർദുവിൽ “തലയിണ” എന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്.കൊച്ചിയിലും മറ്റും ജുമാ നമസ്കാരം (വെള്ളിയാഴ്ച നമസ്കാരം) നടക്കാത്ത ചെറിയ പള്ളികളെ “തക്യാവ് പള്ളി” എന്ന് പറയാറുണ്ട്‌.തിരുവനന്തപുരത്തുള്ള ആളുകളും ചെറിയ പള്ളിക്ക് “തക്യാവ്” അഥവാ അൽപ്പം കൂടി മലയാളീകരിച്ച് “തൈക്കാവ് പള്ളി” എന്നാണു പറയുന്നത്.

Category

📚
Learning
Be the first to comment
Add your comment

Recommended