ഫിറ്റ്നസ് ചലഞ്ച് വഴി യുവാക്കള്‍ 56 ഇഞ്ച് നെഞ്ചളവ് സ്വന്തമാക്കണം - ബിപ്ലവ് കുമാര്‍ ദേബ്
ത്രിപുരയിലെ യുവാക്കള്‍ കേന്ദ്രകായിക മന്ത്രിയുടെ ഫിറ്റ്നസ് ചലഞ്ച് ക്യാംപെയിന്‍ പോലെ ഏറ്റെടുക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ്. ആരോഗ്യമുള്ള യുവജനങ്ങളെ ആശ്രയിച്ചാണ് സംസ്ഥാനത്തിന്റെ പുരോഗതി. എല്ലാ യുവാക്കളും പുഷ് അപ്പ് എടുക്കണം ഇത് അവരെ കൂടുതല്‍ ഫിറ്റാക്കും അതുവഴി സംസ്ഥാനവും ഫിറ്റാകും.എല്ലാ യുവാക്കളും 56 ഇഞ്ച് നെഞ്ചളവ് സ്വന്തമാക്കണം.2014-ലെ തെരഞ്ഞെടുപ്പ് വേളയില്‍ എതിരാളികള്‍ നിസ്സാരക്കാരാണെന്ന്‍ കാണിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് 56 ഇഞ്ച് നെഞ്ചളവുന്ടെണ്ണ്‍ പറഞ്ഞിരുന്നു. കേന്ദ്ര കായികമന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ച ബിപ്ലബ് ദേവ് 20 പുഷ് അപ്പ് ചെയ്യുന്ന വീഡിയോ പുറത്തു വിട്ടിരുന്നു .ഇനിയും ഇരുപത് പുഷ് അപ്പ് ചെയ്യാന്‍ തനിക്ക് സാധിക്കുമെന്ന് ബിപ്ലബ് ദേവ് അവകാശപ്പെട്ടു. വികസനം കൊണ്ട് ലക്ഷ്യമിടുന്നത് വ്യവസായ മേഖലയുടേത് മാത്രമല്ല കായിക മേഖലയുടേത് കൂടിയാണെന്ന് ബിപ്ലബ് ദേവ് അവകാശപ്പെട്ടു. സംസ്ഥാനത്തെ കായിക മേഖലയെ ഉന്നതിയില്‍ എത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ബിപ്ലബ് ദേവ് പറഞ്ഞു