10 മിനിറ്റിൽ 100 കോടിയുടെ കച്ചവടം, വൺപ്ലസ് 6ന് റെക്കോർഡ് നേട്ടം
കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ അവതരിപ്പിച്ച വൺപ്ലസിന്റെ പുതിയ ഹാൻഡ്സെറ്റ് വൺപ്ലസ് 6ന് റെക്കോർഡ് നേട്ടം. മേയ് 21 ന് നടന്ന ആദ്യ വിൽപ്പനയിൽ തന്നെ റെക്കോർഡ് നേട്ടമാണ് ചൈനീസ് സ്മാർട്ഫോൺ കമ്പനിയായ വൺപ്ലസ് സ്വന്തമാക്കിയത്. ഉച്ചയ്ക്ക് 12 നാണ് വിൽപ്പന തുടങ്ങി. വില്പന തുടങ്ങി പത്ത് മിനിറ്റിനകം സ്റ്റോക്ക് തീർന്നു.പത്ത് മിനിറ്റിനുള്ളിൽ വൺപ്ലസ് ഇന്ത്യയില്‍ നിന്ന് സ്വന്തമാക്കിയത് നൂറ് കോടി രൂപയാണ്. ഇത് വൺപ്ലസിന്റെ രിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം വൺപ്ലസ് 5ടിയുടെ ആദ്യ വിൽപ്പനയിൽ ഇത്രയും വരുമാനം ലഭിച്ചിരുന്നില്ല.ഇന്ത്യയിൽ 34,999 രൂപക്കാണ് വൺപ്ലസ് 6 ലഭിക്കുന്നത്
Be the first to comment