മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനം: കോണ്‍ഗ്രസിന് വഞ്ചനാദിനം
നരേന്ദ്രമോഡി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനം ഇന്ന്. കോണ്‍ഗ്രസ് ഇന്ന് വഞ്ചനാ ദിനം ആചരിക്കും വാര്ഷികതോടനുബന്ധിച്ചു കട്ടക്കില്‍ നടക്കുന്ന പൊതുസമ്മേളനം നരേന്ദ്രമോദി അഭിസംബോദന ചെയ്തു സംസാരിക്കും. ബിജെപി ദേശിയ അധ്യക്ഷൻ അമിത് ഷാ ദില്ലിയില്‍ ഇന്ന് പ്രത്യേക വാർത്ത സമ്മേളനം വിളിച്ച് ചേർത്തിട്ടുണ്ട്. സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിച്ചുള്ള വീഡിയോ ഇന്ന് ഷാ പുറത്തിറക്കും. ഒരു തവണ കൂടി മോദി സര്‍ക്കാര്‍ എന്ന പേരിലാണ് വീഡിയോ പുറത്തിറക്കുന്നത്. ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ ടൈറ്റില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍