India is ready to make flying taxi

  • 6 years ago
പറക്കും ടാക്സി !

ഇന്ത്യയും നിര്‍മ്മിക്കുന്നു പറക്കും ടാക്‌സി ; കാണ്‍പൂര്‍ ഐഐടിയും വിറ്റോള്‍ ഏവിയേഷനും തമ്മില്‍ ധാരണ


സ്വയം നിയന്ത്രിക്കാന്‍ സാധിക്കുന്നതും കുത്തനെ പറന്നുയരാനും താഴെയിറങ്ങാന്‍ സാധിക്കുന്നതുമായ വാഹനത്തിന്റെ ആദ്യ മാതൃക വികസിപ്പിക്കുന്നതിനായി കാണ്‍പൂര്‍ ഐഐടിയിലെ ഗവേഷകരും വീറ്റോള്‍ ഏവിയേഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ 22 ലക്ഷം ഡോളറിന്റെ ധാരണാ പത്രം ഒപ്പുവെച്ചു. വായുവഴിയുള്ള സഞ്ചാരത്തിനും പറക്കും ടാക്‌സിയായും ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നായിരിക്കും ഈ വാഹനം.100 ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഈ പദ്ധതിയ്ക്കായി പ്രവര്‍ത്തിക്കുമെന്ന് കാണ്‍പൂര്‍ ഐഐടിയിലെ എയറോസ്‌പേസ് എഞ്ചിനീയറിങിന്റെയും ഫ്‌ലൈറ്റ് ലാബിന്റെയും തലവനായ അജയ് ഘോഷ് പറഞ്ഞു .
ഊബര്‍ ഒരു പറക്കും കാറിന്റെ മാതൃക അവതരിപ്പിച്ചിരുന്നു. 2023 ല്‍ ഇതിന്റെ സേവനം ലഭ്യമാക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Category

🗞
News

Recommended