+1,degree admission at kerala kalamandala

  • 6 years ago
കലാമണ്ഡലത്തിൽ പ്ലസ് വൺ, ബിരുദ പ്രവേശനം


കേരള കലാമണ്ഡലത്തില്‍ പ്ലസ് വൺ, ബിരുദ പ്രവേശനം


കേരള കലാമണ്ഡലത്തില്‍ പ്ലസ് വൺ, ബിരുദ പ്രവേശനത്തിനു

അപേക്ഷ ക്ഷണിച്ചു


കലാമണ്ഡലം കൽപ്പിത സർവകലാശാല ആർട്ട് ഹയർസെക്കൻഡറി

സ്‌കൂളിലെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 10‐ാം

ക്ലാസ് ജയിച്ച, 2018 ജൂൺ ഒന്നിന് 20 വയസ‌് കവിയാത്ത

വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പട്ടികജാതി/ വർഗ വിഭാഗ

വിദ്യാർഥികൾക്ക് രണ്ടുവർഷം ഇളവുണ്ട‌്. ഹയർ സെക്കൻഡറി

പാസാകുന്ന വിദ്യാർഥികൾക്ക് മാർക്കിന്റെ അടിസ്ഥാനത്തിൽ ഡിഗ്രി,

പോസ്റ്റ് ഗ്രാജ്വേറ്റ്, എംഫിൽ, പിഎച്ച്ഡി ക്രമത്തിൽ പഠനം

പൂർത്തിയാക്കാനാകും.


ബിരുദ കോഴ്സുകളിലേക്ക് പ്ലസ്ടു യോഗ്യത ലഭിച്ച വിദ്യാർഥികൾക്ക്

അപേക്ഷിക്കാം.



2018 ജൂൺ ഒന്നിന് 23 വയസ്സ‌് കവിയരുത‌്. കഥകളി വേഷം വടക്കൻ ﹣

തെക്കൻ, കഥകളി സംഗീതം, കഥകളി ചെണ്ട,കഥകളി മദ്ദളം, കഥകളി

ചുട്ടി (ആൺകുട്ടികൾ), കൂടിയാട്ടം പുരുഷ വേഷം, കൂടിയാട്ടം സ്ത്രീ

വേഷം, മിഴാവ് (ആൺകുട്ടികൾ), തുള്ളൽ

(ആൺകുട്ടികൾ/പെൺകുട്ടികൾ), മൃദംഗം (ആൺകുട്ടികൾ), തിമില

(ആൺ കുട്ടികൾ),കർണാടകസംഗീതം (ആൺകുട്ടികൾ

/പെൺകുട്ടികൾ ), മോഹിനിയാട്ടം (പെൺകുട്ടികൾ) എന്നിങ്ങനെയാണ‌്

കോഴ‌്സുകൾ. അപേക്ഷയും വിശദവിവരങ്ങൾ അടങ്ങിയ

പ്രോസ്പെക്ടസും കലാമണ്ഡലം വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ്

ചെയ്യാം.



ജൂൺ ആറിന് നടക്കുന്ന അഭിമുഖത്തിന്റെ

അടിസ്ഥാനത്തിലാണ‌്പ്രവേശനം.


Recommended