സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ അച്ചാറും രസവും ഒഴിവാക്കണമെന്ന് വിദ്യഭ്യാസ വകുപ്പ്
സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തില്‍ അച്ചാറും രസവും ഒഴിവാക്കണമെന്ന് നിര്‍ദേശവുമായി വിദ്യഭ്യാസ വകുപ്പ്.സ്‌കൂളുകളിലേക്ക് അയച്ച ഉച്ചഭക്ഷണ പദ്ധതിയില്‍ പാലിക്കേണ്ട എട്ട് നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലറിലാണ് വിദ്യാഭ്യാസ വകുപ്പ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.വിപണിയില്‍ നിന്നു വാങ്ങുന്ന അച്ചാറുകള്‍ക്കാണ് നിരോധനമുള്ളത്. പായ്ക്കറ്റ് അച്ചാറുകളില്‍ വ്യാപകമായി രാസവസ്തുക്കളും പൂപ്പലും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സംസ്ഥാനത്തെ ഹോട്ടലുകളിലും ദിവസേന തയാറാക്കുന്ന അച്ചാറുകള്‍ മാത്രം ഉപയോഗിക്കാനേ അനുമതിയൊള്ളൂ.സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ മൂന്ന് കറികള്‍ നിര്‍ബന്ധമായിട്ടുണ്ടായിരിക്കണം എന്നാണ് നിര്‍ദേശം.