Skip to playerSkip to main content
  • 7 years ago

കാലിലെ നീര് എന്തിന്റെ സൂചന?


കാലിന്റെ പല ഭാഗങ്ങളിലും ഉണ്ടാകുന്ന നീര് വിവിധ ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാണ്



രക്തം കട്ടപിടിയ്ക്കുന്നതിന്‍റെ ഒരു സൂചനയാകാം, കാലിലെ നീര്.രക്തക്കുഴലുകളില്‍ ബ്ലോക്കുണ്ടാകുന്നതാണ് കാരണം.ഇത് ലംഗ്സിനും ഹൃദയത്തിനും ഗുരുതരമായ പ്രശ്നവുമാണ്.അണുബാധകള്‍ കാലില്‍ നീരുണ്ടാകുന്നതിനുള്ള ഒരു കാരണമാണ്. ഡയബെറ്റിക് ന്യൂറോപ്പതി പോലുള്ള നാഡീസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്കാണ് ഇത് കൂടുതല്‍ കണ്ടുവരുന്നത്. ലിവര്‍, ഹാര്‍ട്ട്, കിഡ്നി രോഗങ്ങളുടെ സൂചന കൂടിയാണ് കാലിലെ ഏതെങ്കിലും ഭാഗത്തുണ്ടാകുന്ന നീര്. കിഡ്നി നേരെ പ്രവര്‍ത്തിയ്ക്കാത്തപ്പോള്‍ വെള്ളം അടിഞ്ഞു കൂടി കാലില്‍ നീരുണ്ടാകാം.

ലിവര്‍ തകാറിലെങ്കില്‍ രക്തം നാഡികളില്‍ നിന്നും കോശങ്ങളിലേയ്ക്കു കടക്കാന്‍ ഇടയാക്കും. നീരിന് കാരണമാകും.തൈറോയ്ഡ് പ്രശ്നങ്ങളും കാലിലെ നീരിനു കാരണമാകാറുണ്ട്. ലിംഫോഡിമ എന്നൊരു അവസ്ഥയും കാലിലെ നീരിനുള്ളൊരു കാരണമാണ്. ലിംഫാറ്റിക് ഫന്‍റെയിഡ് കോശങ്ങളില്‍ അടിഞ്ഞു കൂടുന്നതാണ് കാരണം.തടി കൂടുന്നത്, ബിപിയ്ക്കുള്ള മരുന്നുകള്‍, കാലിലുണ്ടാകുന്ന ഉളുക്കോ മുറിവോ, ഗര്‍ഭം എന്നിവയെല്ലാം കാലിലെ നീരിനുള്ള കാരണങ്ങളാണ്.

ശരീരത്തില്‍ യൂറിക് ആസിഡ് അടിഞ്ഞു കൂടുന്നത് കാലിലുണ്ടാകുന്ന നീരിന്‍റെ മറ്റൊരു ലക്ഷണമാണ്.

Category

🗞
News
Be the first to comment
Add your comment

Recommended