ഒരു ആക്രമ സംഭവങ്ങള്‍ക്കും സിപിഐഎം തുടക്കം കുറിച്ചിട്ടില്ല- എ കെ ബാലന്‍
മാഹി കൊലപാതകത്തില്‍ " ഇങ്ങോട്ട് കിട്ടിയപ്പോള്‍ അങ്ങോട്ടും പ്രതികരണമുണ്ടായെന്ന്" മന്ത്രി എ.കെ ബാലന്റെ പ്രതികരണം.സിപിഐഎം ആരേയും അങ്ങോട്ടുപോയി അക്രമിച്ചിട്ടില്ല. പല സ്ഥലങ്ങളിലും കായിക ബലം ഉപയോഗിച്ച് ആര്‍എസ്എസ് ഇടതുപക്ഷത്തെ നേരിടുകയാണ്. ആര്‍എസ്എസ് ഇന്നും ഇന്നലെയുമല്ല സിപിഐഎമ്മിനെ വേട്ടയാടാന്‍ തുടങ്ങിയത്. ഒരു ആക്രമ സംഭവങ്ങള്‍ക്കും സിപിഐഎം തുടക്കം കുറിച്ചിട്ടില്ല. എന്നാല്‍, ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചും കൊടുക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു.തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെങ്ങന്നൂരിലെ പുലിയൂര്‍ പഞ്ചായത്തിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Be the first to comment