തായ്‌ലന്‍ഡില്‍ ആനകള്‍ ടൂറിസത്തിന്റെ ഏറ്റവും വലിയ വരുമാന മാര്‍ഗ്ഗമാണ്
തായ്‌ലന്‍ഡില്‍ ആനകള്‍ ടൂറിസത്തിന്റെ ഏറ്റവും വലിയ വരുമാന മാര്‍ഗ്ഗമാണ്.ആനപ്പുറത്ത് കയറാനായി ആയിരങ്ങള്‍ ഇവിടേക്കെത്തുന്നു.ടൂറിസ്റ്റ് പറയുന്നിടത്തൊക്കെ ആന അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നടക്കണം.ഇതിനായുള്ള പാഠങ്ങളും ശീലങ്ങളും 3 വയസാകുന്നതു തൊട്ടെ ആരംഭിക്കുന്നു.ഇതില്‍ പ്രധാനമാണ് ഫജാന്‍.ആനകളെ പ്രത്യേക കൊട്ടിലുകളില്‍ കെട്ടിയിട്ട് തോട്ടി ഉപയോഗിച്ച് തല്ലുകയും വരുതിക്ക് നിര്‍ത്തുകയും ചെയ്യുന്നു.ഈ ആനകള്‍ പിന്നെ സ്വന്തം അമ്മയോട് പോലും അകലം പാലിക്കും.മേല്‍പ്പറഞ്ഞ ക്രൂരതകള്‍ക്ക് അപമാനമായി ഒരിടം തായ്‌ലന്‍ഡിലുണ്ട്.എലിഫന്റ് നാച്ച്യുര്‍ പാര്‍ക്ക്.പീഡനത്തിനിരയാക്കപ്പെട്ടതും അല്ലാതെയുള്ളതുമായ ആനകളുടെ സംരക്ഷണ കേന്ദ്രമാണിത്.ലെക് ചെലെര്‍ട്ടിന്റെ മേല്‍നോട്ടത്തില്‍ കാട്ടിനുള്ളിലെന്ന പോലെ സ്വതന്ത്രരായി ആനകള്‍ക്ക് ഇവിടെ കഴിയാം.ആനകളുടെ ക്ഷേമത്തിനായി ലോകം മുഴുവന്‍ സന്ദേശങ്ങളെത്തിക്കാനും ഇവര്‍ ശ്രദ്ധിക്കുന്നു #News60
For More Updates Subscribe & Like News60ML https://goo.gl/VnRyuF https://www.facebook.com/news60ml/