സ്ട്രീറ്റ് ലൈറ്റ്‌സിന് മങ്ങിയ വെട്ടമോ | filmibeat Malayalam

  • 6 years ago
നവാഗതനായ ഷംദത്ത് സൈനുദീന്റെ സംവിധാനത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 2018 ലെ ആദ്യ സിനിമ റിലീസിനെത്തിയിരിക്കുകയാണ്. സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ ജെയിംസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പ്ലേ ഹൗസ് മോഷന്‍ പിക്‌ച്ചേര്‍സിന്റെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.മമ്മൂട്ടിയ്‌ക്കൊപ്പം സൗബിന്‍ ഷാഹിര്‍, ലിജോമോള്‍ ജോസ്, ഹരീഷ് കണാരാന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോയി മാത്യൂ, നീന കുറുപ്പ്, സുധി കൊപ്പ, സോഹന്‍ സീനുലാല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആക്ഷന് പ്രധാന്യം കൊടുത്ത് തിയറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് ആദ്യദിനം തണുത്ത പ്രതികരണമാണോ കിട്ടിയത്? സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..ഛായാഗ്രാഹകൻ എന്ന നിലയിൽ മലയാളത്തിലും തമിഴിലും ശ്രദ്ധേയനായ ഷാംദത്ത് സൈനുദ്ദീൻ സംവിധാന രംഗത്തേയ്ക്ക് കൂടി ചുവടുവെക്കുന്ന സംരംഭമാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. മലയാളം-തമിഴ് ബൈലിംഗൽ ഫിലിം എന്ന് പറയപ്പെടുന്ന സ്ട്രീറ്റ് ലൈറ്റ്‌സ് ഒരു മമ്മൂട്ടിച്ചിത്രമെന്ന നിലയിൽ ആണ് തിയേറ്ററിൽ എത്തിയത്. മമ്മൂട്ടിയുടെ പ്രൊഡക്ഷൻ കമ്പനിയായ പ്ലേ ഹൗസ് മോഷന്‍ പിക്‌ച്ചേര്‍സാണ് സിനിമയ്ക്കായി പൈസ മുടക്കിയിരിക്കുന്നത്.

Recommended